latest

ചിറയിന്കീഴ് നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തികൾക്കായി നാല് കോടി രൂപ അനുവദിച്ചു

ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കുടവൂർകോണം ഗവ. ഹൈസ്കൂൾ, വെയിലൂർ ഗവ. ഹൈസ്കൂൾ എന്നീ സ്കൂളുകളിലെ ക്ലാസ് മുറികൾ, സെമിനാർ ഹാൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ 4 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിരിക്കുന്നു. രണ്ട് കോടി രൂപ വീതമാണ് ഓരോ സ്കൂളുകൾക്കും നൽകുക സംസ്ഥാനത്തെ 52 സർക്കാർ സ്കൂളുകൾക്ക് 134.22 കോടി രൂപയുടെ പ്രവർത്തികൾക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി നൽകിയിരുന്നു. ഇതിൽ തിരുവനന്തപുരം ജില്ലയിലെ ആറ് സ്കൂളുകളിൽ രണ്ട് സ്കൂളുകളും ചിറയിൻകീഴ് നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടതാണ്. അടുത്ത അധ്യയനവർഷം പൂർത്തിയാകുന്നതിന് മുൻപു തന്നെ നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കാൻ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് അറിയിച്ചു

Comment here