latest

മഴയിൽ തകർന്ന വീട് എം എൽ എ സന്ദർശിച്ചു 


ആറ്റിങ്ങൽ: കഴിഞ്ഞ ദിവസത്തെ മഴയിൽ പൂർണ്ണമായും തകർന്ന  പഴയചന്ത പൊയ്കവിള വിട്ടിൽ പങ്കജാക്ഷിയുടെ വീട് എം എൽ എ അഡ്വ. ബി സത്യൻ എം എൽ എ സന്ദർശിച്ചു.  രോഗിയായ ഭർത്താവ് ചന്ദ്രശേഖരനും മകൾ ബിനയും, പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന മകൻ കൃഷ്ണനുണ്ണിയുമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇപ്പോൾ തൊട്ടടുത്തായി ടാർപ്പാളിൻ കൊണ്ട് മൂടിയ ഒരു കൂരയിൽ താമസിക്കുകയാണീ നിർദ്ധന കുടുംബം. തൊഴിലുറപ്പിൽ നിന്നും പങ്കജാക്ഷിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഇപ്പോൾ ഈ കുടുമ്ബത്തിന്റെ ഏക ആശ്രയം. ഈ കുടുംബത്തിന്റെ അവസ്ഥ ഉടൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, ജില്ലാ കലക്ടറുമായി സംസാരിച്ച്  ഇത് പ്രത്യേകമായി പരിഗണിക്കുമെന്നും,. പഞ്ചായത്ത് വഴി ശുപാർശ സർക്കാറിനും, കളക്ടർക്കും നൽകാൻ പഞ്ചായത്ത്‌ പ്രസിഡന്റ് രാജലക്ഷമി അമമാളൊട് എം എൽ എ ആവശ്യപ്പെടുകയും ചെയ്തു. 
വിട് തകർന്ന കണ്ണങ്കര കോളനിയിലെ മണിച്ചിയുടെ വിടും എം എൽ എ  സന്ദർശിച്ചു. ഇർക്കും വീട് ലഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നും  എം എൽ എ അറിയിച്ചു.

Comment here