latest

കരാട്ടേയിൽ വരവറിയിച്ച് ഇരട്ട സഹോദരിമാർ


ആറ്റിങ്ങൽ: ആലംകോട് ദാറുൽ ഹാജത്തിൽ അധ്യാപക ദമ്പതികളായ അനീഷ്, ജസ്ന എന്നിവരുടെ മക്കളായ ഫിദാ ഹാജത്ത്, ഫെമിദാ ഹാജത്ത് എന്നീ സഹോദരിമാർ 19, 20 തീയതികളിൽ തൃശൂരിൽ വച്ച് നടന്ന 40-ാമത് സംസ്ഥാന കരാട്ടേ മത്സരത്തിൽ മെഡൽ നേടി എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഫിദ കുമിത്തേയിൽ സ്വർണ്ണവും കത്തയിൽ ബോൺസും നേടിയപ്പോൾ ആദ്യമായി മത്സരത്തിനിറങ്ങിയ ഫെമിദ ഇരുമത്സരങ്ങളിലും വെള്ളി മെഡൽ നേടി. ആറ്റിങ്ങൽ കരാട്ടേ ടീമിലെ ചീഫ് കോച്ച് സമ്പത്ത് സെൻസായിയുടെ കീഴിലാണ് ഇരുവരും തീവ്ര പരിശീലനം നടത്തുന്നത്. ഏപ്രിലിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. കീഴാറ്റിങ്ങൽ ഗവ: ബി.വി.യു. പി. എസിലെ വിദ്യാർത്ഥിനികളാണ് ഇരുവരും.

Comment here