latest

സ്നേഹസമാധാനത്യാഗങ്ങളുടെ തിളക്കമാണ്ശാന്തിഗിരി

തെലുങ്കാന സ്പീക്കര്‍ ശ്രീനിവാസ് റെഡ്ഡി
ഹൈദരാബാദില്‍ശാന്തിഗിരിയുടെ നൈപുണ്യവികസന കേന്ദ്രം തുടങ്ങും
തിരുവന്തപുരം: സമാധാനം,സ്നേഹം, ത്യാഗം എന്നിവയുടെതിളക്കമാണ് ശാന്തിഗിരി കുന്നില്‍കാണുന്നതെന്ന് തെലുങ്കാന സ്പീക്കര്‍പി. ശ്രീനിവാസ് റെഡ്ഡി. ശാന്തിഗിരിജന്മദിനപൂജിതസമര്‍പ്പണാഘോഷങ്ങളുടെ വിളംബരസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഹൈദരാബാദിലും തെലുങ്കാനയുടെമറ്റ് പ്രദേശങ്ങളിലുമായി ‍ശാന്തിഗിരിയുടെ അഞ്ച് നൈപുണ്യവികസനകേന്ദ്രം തുടങ്ങും. അന്നദാനം,ആതുരസേവനം, ആത്മബോധനംഎന്ന ശാന്തിഗിരിയുടെ അടിസ്ഥാനമന്ത്രം ലോകം ഇതുവരെദര്‍ശിച്ചിട്ടുള്ളതിനെക്കാള്‍ മഹത്തായആത്മമന്ത്രമാണ്. ഇവിടത്തെശുദ്ധമായ വായുവും വെള്ളവുംകലര്‍പ്പില്ലാത്ത ഭക്ഷണവുംരോഗങ്ങളെ അകറ്റിനിര്‍ത്തുന്നതാണ്.അദ്ദേഹം പറഞ്ഞു. ശാന്തിഗിരിവിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറിസ്കൂളിലെ ഫിലാറ്റലി ക്ലബിന്റെഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.ആശ്രമ സ്ഥാപകന്‍ നവജ്യോതിശ്രീകരുണാകര ഗുരുവിന്റെ 93-ാംജന്മദിനമാണ് നവപൂജിതസമര്‍പ്പണമായി ആഘോ‍ഷിക്കുന്നത്.സമ്മേളനത്തില്‍ സി.ദിവാകരന്‍എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.ഡി.കെ.മുരളി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആശ്രമംഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമിഗുരുരത്നം ജ്ഞാനതപസ്വി, ജനറല്‍സെക്രട്ടറി സ്വാമി ചൈതന്യജ്ഞാനതപസ്വി,പാളയം ഇമാം ജനാബ്വി.പി.സുഹൈബ് മൌലവി, ശിവഗിരിമഠത്തിലെ സ്വാമി സൂക്ഷ്മാനന്ദഎന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി.
വനിതാ കമ്മീഷന്‍ അംഗംഡോ.ഷാഹിദ കമാല്‍, ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ് മെമ്പര്‍ഉഴമലയ്ക്കല്‍ വേണുഗോപാലാല്‍,പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ഷാനിഫ ബീഗം, ജില്ലപഞ്ചായത്ത് അംഗം എസ്. രാധാദേവി,വാമനപുരം ബ്ലോക്ക് പഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജി. കലാകുമാരി, സിന്ദൂരംചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍തിരുമല, സുരേഷ് രഘുനാഥ്, ബ്ലോക്ക്പഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍എസ് നസീമ, സിപിഎെ(എം)പോത്തന്‍കോട് ലോക്കല്‍ കമ്മിറ്റിസെക്രട്ടറി എന്‍. ജി . കവിരാജന്‍,സി.പി.ഐ നെടുമങ്ങാട് മണ്ഡലംകമ്മിറ്റി അംഗം അഡ്വ. എസ്.രാധാകൃഷണന്‍ നായര്‍,തിരുവനന്തപുരം കോണ്‍ഗ്രസ് ( എം)ജില്ല കമ്മിറ്റി സെക്രട്ടറി ഷോഫിപഞ്ചായത്തംഗം എസ് സുധര്‍മ്മണി,ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ്കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ഡോ. ഹേമലത. പി.എ, ശാന്തിഗിരിശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റിഅംഗം സത്പ്രഭ. എം.പി തുടങ്ങിയവര്‍സംസാരിച്ചു. സ്വാമി നവനന്മജ്ഞാനതപസ്വി സ്വാഗതവും സ്വാമിപ്രണവശുദ്ധന്‍ ജ്ഞാനതപസ്വികൃതഞ്ജതയും പറഞ്ഞു.

Comment here