latest

മോഷണക്കേസിലെ പ്രതി പിടിയിൽ


ആറ്റിങ്ങൽ: ചിറയിൻകീഴ് റെയിൽവേസ്റ്റേഷന് സമീപമുള്ള ആർ ജെ പച്ചക്കറിക്കടയിൽ മോഷണം നടത്തിയ ചിറയിൻകീഴ് പുതുക്കരി മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം പറമ്പിൽ പുത്തൻവീട്ടിൽ കേശവൻ എന്നുവിളിക്കുന്ന ദിനേഷ്(38)നെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പച്ചക്കറിക്കടയിലെ പിൻവശം പൂട്ടുപൊളിച്ച് അകത്തുകയറിയ പ്രതി മേശയിൽ പൂട്ടി സൂക്ഷിച്ചിരുന്ന 52000 രൂപ മോഷ്ടിക്കുകയായിരുന്നു. പിറ്റേദിവസം കട തുറന്നപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നതും ഉടനെ കടയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നുമാണ് ദിനേഷാണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കുകയും ചെയ്തത്. പ്രതി ഏഴ് വർഷത്തോളമായി ഈ കടയിലെ ജോലിക്കാരനായിരുന്നു. ചിറയിൻകീഴ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടറായ വിനീഷ്, ശരത് കർമ്മചന്ദ്രൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comment here