Accidents

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ്‌ മരിച്ചു


കല്ലമ്പലം: തുമ്പോട് കൃഷ്ണൻകുന്ന് ക്ഷേത്രത്തിനുസമീപം വ്യാഴാഴ്ച രാത്രി 10.15 നുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 10.30 ന് മരിച്ചു. മടവൂർ വിളയ്ക്കാട് ഏറത്ത് അറപ്പുര വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെ മകൻ അവിവാഹിതനായ മനോജ്‌ (37) ആണ് മരിച്ചത്. തുമ്പോട് ജംഗ്ഷനിൽ ഇലക്ട്രിക്ക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കട നടത്തുകയായിരുന്നു. മനോജ്‌. കട അടച്ച് വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെയായിരുന്നു അപകടം. അഞ്ജാത വാഹനം ഇടിച്ചതാണെന്നും, സ്വയം ബൈക്ക് തെന്നി മറിഞ്ഞതാണെന്നും പറയപ്പെടുന്നു. പരിക്കേറ്റ് റോഡിൽ കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്ക്കരിച്ചു. പള്ളിക്കൽ പൊലീസ് കേസെടുത്തു.

Comment here