Accidents

സ്വകാര്യ ബസ് ജീവനക്കാരൻ വാഹനമിടിച്ച്  മരിച്ചു


ആറ്റിങ്ങൽ: റോഡ് മുറിച്ച് കിടക്കവേ സ്വാകാര്യ  ബസ്  ജീവനക്കാരൻ വാഹനമിടിച്ച്  മരിച്ചു. ഇന്ന് രാത്രി 8 മണിയോടെ  ചാത്തൻപാറ കൊച്ചുവിള ജംഗ്‌ഷനിലായിരുന്നു അപകടം. സ്വകാര്യ ബസ് ജീവനക്കാരനായ പൂവൻപാറ സ്വദേശി ബിജു (40) ആണ് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ച് കിടക്കവേ എതിരെവന്ന പിക് അപ് വാൻ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കൂടി മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു.  ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Comment here