Accidents

ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു


ആറ്റിങ്ങൽ: മുരുക്കുംപുഴയിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
മുരുക്കുംപുഴ ചിറക്കോണത്തു വീട്ടിൽ ശ്യാം(32), കണിയാപുരം കുന്നിനകത്ത് ശ്രീക്കുട്ടൻ(22) എന്നിവരാണ് മരിച്ചത്.
പാച്ചിറ സ്വദേശി രാഹുലിന്(20) ഗുരുതര പരിക്കേറ്റു. മുരുക്കുംപുഴ ഹോളിക്രോസ് ഹോസ്പിറ്റലിന് സമീപം ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു.

Comment here