Accidents

കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്‌ 


ആറ്റിങ്ങൽ: കാറുകൾ കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്‌. ആറ്റിങ്ങൽ മൂന്ന് മുക്കിൽ ഇന്ന് ഏഴ് മണിയോടെയാണ് അപകടം നടന്നത്. കൊല്ലം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കാറും എതിർദിശയിൽ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടാതെ മറ്റൊരുവാഹനവും ഇതിന് പുറകിലായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വലിയാകുന്ന് താലൂക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. 

Comment here