Informations & Vaccancy

ആറ്റിങ്ങൽ ഉപജില്ല സ്‌കൂളുകൾ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം നവംബർ 4ന്


ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ സമ്പൂർണ്ണ ഹൈടെക് ആക്കുന്നതിന്റ പ്രഖ്യാപനം നവംബർ നാലാം തീയതി ആറ്റിങ്ങൽ ടൗൺ യു പി എസിൽ നടക്കും. ഇതിൻറെ ഭാഗമായി ചൊവ്വാഴ്ച്ച രണ്ടുമണിക്ക് ടൗൺ യു പി എസിൽ സ്വാഗതസംഘം രൂപീകരിച്ചു. ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. എം പ്രദീപ് ചെയർമാനായും, പി ടി എ പ്രസിഡന്റ് ഇയാസ് വൈസ് ചെയർമാനായും, പി സജി കൺവീനറായും,വി രാധാകൃഷ്ണൻ ജനറൽ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.
.

Comment here