Informations & Vaccancy

തോട്ടയ്ക്കാട് കടുവാപ്പള്ളിയിൽ നബിദിനാചരണം ആരംഭിച്ചു


കല്ലമ്പലം: തോട്ടയ്ക്കാട് കടുവാപ്പള്ളിയിൽ നബിദിനാചരണം ആരംഭിച്ചു. നവംമ്പർ 10 ന് സമാപിക്കും.
നവമ്പർ ഒന്നി ന് രാത്രി 7 ന് മതവിജ്ഞാന സദസ് ഉവൈസ് അമാനി തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്യും. 2 ന് വൈകിട്ട് നാലിന് കെ.ടി.സി.ടി.യുടെ നവീകരിച്ച സെൻട്രൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ പി അബൂബേക്കൽ ഹസ്രത്ത് നിർവ്വഹിക്കും.വൈകിട്ട് അഞ്ചിന് സന്നദ് ദാന മഹാസമ്മേളനം ഒ പി എം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 3 ന് കെ ടി സി. റ്റി മദ്രസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾ, രാവിലെ 9 ന് മെഡിക്കൽ ക്യാമ്പ്, 4 ന് കലാമത്സരങ്ങൾ രാവിലെ 9.30 ന് കെ.ടി സി.റ്റിസ്കൂളിന്റെ സിൽവർ ജൂബിലി ഗേറ്റിന്റെയും ബഹുനില മന്ദിരത്തിന്റെയും തറക്കല്ല് ടിക്കാറാം മീണ ഐ എ എസ് നിർവ്വഹിക്കും. 5 ന് രാവിലെ 9.30 മുതൽ ഇൻറർ കൊളിജിയറ്റ് ക്വിസ്, വൈകിട്ട് നാലിന് കെ.ടി.സി.ടി.പുരസ്ക്കാരവിതരണം രമേശ് ചെന്നിത്തല നിർവ്വഹിക്കും. ഭവന പദ്ധതിയുടെ താക്കോൽ ദാനം അടൂർ പ്രകാശ് എം പി നിർവ്വഹിക്കും. ഡോ: ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരിക്കും. 7 ന് രാവിലെ 10 മുതൽ സുഹൃത്ത് സംഗമം 8 ന് രാവിലെ 8 മുതൽ അഖില കേരള ഖുറാൻ പാരായണം രണ്ടിന് നബിദിന സെമിനാർ മന്ത്രി കെ.ടി.ജലീൽ ഉദ് ഘടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. 9 ന് രാവിലെ 8 മുതൽ മദ്രസ വിദ്യർത്ഥികൾക്ക് സമ്മാനവിതരണം, 10 ന് രാവിലെ 6.30 ന് നബിദിന സന്ദേശ യാത്ര, 10 ന് അന്നദാനം എന്നിവ നടക്കും.

Comment here