Accidents

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു


ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കോരാണി കുറക്കട പുതുവല്‍വിള വീട്ടില്‍ സുമോഹനന്‍ പിള്ളയുടെയും ലീല കുമാരിയുടെയും മകന്‍ ജ്യോതിലാല്‍ (42) ആണ് മരിച്ചത്.
സെപ്റ്റംബര്‍ പതിനൊന്ന് ബുധന്‍ വൈകിട്ടോടെ സൗദി റിയാദ്‌ പ്രവിശ്യയിലുള്ള ജോലി സ്ഥലത്തിനടുത്ത് നിന്നും ഭക്ഷണം വാങ്ങി തിരികെ വരവേയാണ് വാഹനാപകടത്തിൽ മരിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒക്ടോബര്‍ രണ്ട് ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് വീട്ടുകാര്‍ അറിയിച്ചു. അന്നേദിവസം രാവിലെ 11 മണിയോടെ ആലംകോട് വഞ്ചിയൂര്‍ കടവിള കട്ടപ്പമ്പിലുള്ള വീടായ ഭൂമികയില്‍ സംസ്കരിക്കും.
ഭാര്യ:നിഷ
മകൾ: ജ്യോതിക

Comment here