Accidents

കാർ തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു


ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ കാർ തലകീഴായി മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മീരാൻ കടവ് പാലത്തിന് സമീപം ഇന്ന് പുലർച്ചയോടുകൂടിയാണ് അപകടം നടന്നത്. അഞ്ചുതെങ്ങ് പ്ലാവള്ളി സ്വദേശി രാജീവാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വിമാനത്താവളത്തിലെ ജീവനക്കാരനായ രാജീവ് ജോലികഴിഞ്ഞ് മടങ്ങവെയാണ് അപകടം സംഭവിച്ചത്. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comment here