Informations & Vaccancy

ഒന്നാം സമ്മാനം 1,11,111 രൂപ; ക്രിക്കറ്റ് പ്രേമികൾളെ ആവേശത്തിലാഴ്ത്താൻ വീണ്ടും ” ചലഞ്ചേഴ്സ് കപ്പ്-2019 “


ആറ്റിങ്ങൽ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ആൾ കേരള ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് “ചലഞ്ചേഴ്സ് കപ്പ് – 2019” ഡിസംബർ 13, 14, 15 തീയതികളിൽ നടക്കും.
സ്ട്രൈക്കിംഗ് ഇലവന് വേണ്ടി ജോയ് ലാൽ നൽകുന്ന ശരത് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള ചലഞ്ചേഴ്സ് കപ്പ് – 2019 ആറ്റിങ്ങൽ ഗവ.കോളേജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന് സിറ്റി മൊബൈൽ, ബ്ലൂ കൂൾ വാട്ടർ, സൂര്യ ടെക് എന്നിവർ ചേർന്ന് നൽകുന്ന Rs.1,11,111 + ട്രോഫിയും, രണ്ടാം സമ്മാനം നേടുന്ന ടീമിന് ബി-ഫിറ്റ് സ്പോർട്സ് ഷോപ്പ്, ആനോൺ ഹോംസ് എന്നിവർ ചേർന്ന് നൽകുന്ന Rs.44,444 + ട്രോഫിയും, സെമിഫൈനലിൽ പ്രവേശിക്കുന്ന ടീമുകൾക്ക് ഫിസ ഫോർമെൻ, ഗ്രീൻസ് മൊബൈൽസ് എന്നിവർ നൽകുന്ന Rs.11,111/- വീതവും, ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ടീമുകൾക്ക് മോക്സ് ബ്യൂട്ടീ ഹബ്, ഷെറീസ് ക്ലോത്ത് ഹൗസ് എന്നിവർ നൽകുന്ന Rs.4,444/- വീതവും നൽകും.
കൂടാതെ കാണികൾക്കുൾപ്പെടെ ആകർഷകമായ ഒട്ടനവധി സമ്മാനങ്ങൾ നൽകുന്നു. കഴിഞ്ഞ വർഷം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച ടൂർണമെന്റാണ് ചലഞ്ചേഴ്സ് കപ്പ്. ഹൃദയപൂർവ്വം ന്യൂസാണ് ചലഞ്ചേഴ്സ് കപ്പിന്റെ മീഡിയാ പാർട്നർ. കേരളത്തിന് അകത്തും പുറത്തു നിന്നും പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: 9947505981,9895090949,9846472272

Comment here