Informations & Vaccancy

യുവമിത്ര കലാകായിക സമിതിയുടെ ഒന്നാം വാർഷികാഘോഷം; അഖിലകേരള വടംവലി മത്സരം നാളെ


ആറ്റിങ്ങൽ: അവനവഞ്ചേരി ആവണിഞ്ചേരി യുവമിത്ര കലാകായിക സമിതിയുടെ ഒന്നാം വാർഷികാഘോഷം ഇന്നും നാളെയുമായി നടക്കുന്നു. ഇതിൻറെ ഭാഗമായി ചികിത്സാധനസഹായ വിതരണം, പുരസ്കാര വിതരണം, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, പഠന സഹായ വിതരണം, കുട്ടികളുടെ കലാകായിക മത്സരങ്ങൾ, ക്യാരംസ് ടൂർണ്ണമെൻറ്, ഉറിയടി മത്സരം, കൂടാതെ ആവേശമായി
അഖിലകേരള വടംവലി മത്സരവും സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 3 മണി മുതൽ ഉറിയടി മത്സരം ആരംഭിക്കും. നാളെ വൈകുന്നേരം നാല് മണി മുതൽ ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചികിത്സ ധനസഹായ വിതരണവും, പഠന സഹായ വിതരണവും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കലും, പുരസ്കാര വിതരണവും നടക്കും.
രാത്രി 8:00 മുതൽ അഖിലകേരള വടംവലി മത്സരവും ആരംഭിക്കും.

Comment here