Temples&others

തെങ്ങുംവിള ക്ഷേത്രത്തിൽ ഇന്ന് ആയുധപൂജ നാളെ വിദ്യാരംഭം


ആറ്റിങ്ങൽ: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ സെപ്തംബർ 29 മുതൽ ആരംഭിച്ച നവരാത്രി പൂജ നാളെ (ചൊവ്വ )സമാപിക്കും.ഇന്ന് രാവിലെ മുതലുള്ള പതിവ് പൂജകൾക്ക് പുറമെ വൈകുന്നേരം 5 മുതൽ മേൽശാന്തിയുടെ കാർമികത്വത്തിൽ ആയുധ പൂജ ,വാഹന പൂജ വയ്പ്പ് .6 .15 ന് കവി രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ ആധ്യാത്മിക പ്രഭാഷണം .7 .45 ന് സരസ്വതീപൂജയും പാഠപുസ്തക പൂജയും .നാളെ രാവിലെ മുതൽ പതിവ് പൂജകൾ ആരംഭിക്കും.6 .30 ന് പൂജയെടുപ്പ് .7 ന് വിദ്യാരംഭം ആരംഭിക്കും.പ്രൊഫ.വി.രവീന്ദ്രൻ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും.തുടർന്ന് കഞ്ഞി സദ്യ.

Comment here