Informations & Vaccancy

മാരത്തണും സൗജന്യ മെഡിക്കൽ ക്യാമ്പും


ആറ്റിങ്ങൽ: കിളിമാനൂർ പ്രോകെയർ ഹോസ്പിറ്റലിന്റെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 12 ആർത്രൈറ്റിസ് ഡേ മാരത്തണും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. രാവിലെ 7 മണിക്ക് കിളിമാനൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന മാരത്തൺ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ കെ ബി മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആറ്റിങ്ങൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും.

Comment here