Temples&others

തെങ്ങുംവിള ക്ഷേത്ര സന്നിധിയിൽ കരുന്നകൾക്ക് ആദ്യാക്ഷരം കുറിച്ചു


മുടപുരം :മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രസന്നിധിയിൽ വിദ്യാരംഭ ദിനമായ ഇന്നലെ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രതേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ പ്രൊഫ .വി.രവീന്ദ്രനാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത് .വിദ്യാരംഭച്ചടങ്ങിൽ പങ്കെടുക്കുവാൻ നൂറുകണക്കിന് രക്ഷകർത്താക്കളും ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.രാവിലെ പതിവ് പൂജകൾക്ക് പുറമെ മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജയെടുപ്പ് ചടങ്ങ് നടന്നു.10 ദിവസക്കാലം നീണ്ടു നിന്ന നവരാത്രി പൂജാ മഹോത്സവം ഇന്നലെ സമാപിച്ചു.

Comment here