latest

ഒരൊറ്റഭരണഘടന വരും മുമ്പ് ഭാരതത്തെ ഒന്നിപ്പിച്ച് നിർത്തിയത് സംസ്കാരത്തിന്റെ ശക്തി; കാ.ഭാ സുരേന്ദ്രൻ


ആറ്റിങ്ങൽ: ഭാരതത്തിലെ വിവിധ നാട്ടുരാജ്യങ്ങളെ ഒരൊറ്റ രാഷ്ട്രമായ് ഒരൊറ്റ ഭരണ ഘടനവരും മുൻപ് നിലനിർത്തിയത് പുരാണങ്ങളും ഇതിഹാസങ്ങളും പകർന്നു നൽകിയ ഭാരത സംസ്കാരത്തിന്റെ ശക്തിയിലാണെന്ന് ആർ എസ് എസ് പ്രാന്തീയ സഹ സമ്പർക്ക പ്രമുഖ് കാ ഭാ സുരേന്ദ്രൻ. വിജയദശമിയോടനുബന്ധിച്ച് ചിറയിൻകീഴ് ഖണ്ഠിന്റെ പഥ സഞ്ചലനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. തെറ്റിച്ചിറയിൽ നിന്ന് ആരംഭിച്ച പഥ സഞ്ചലനം കുറക്കടവഴി പുകയിലത്തോപ്പ് അംബേദ്കർ മെമ്മോറിയൽ സ്കൂളിൽ സമാപിച്ചു. വിമുക്ത ഭടനായ മുരളീധരൻ നായർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ആർ എസ് എസ് ജില്ലാസംഘചാലക് അഡ്വ സുശീലൻ പങ്കെടുത്ത് സംസാരിച്ചു.

dav

Comment here