latest

തപാൽ ദിനത്തിൽ പോസ്റ്റോഫീസ് സന്ദർശിച്ച് കുട്ടികൾ


ആറ്റിങ്ങൽ: തപാൽ ദിനത്തിൽ ചെമ്പൂർ ഗവ: എൽ.പി.എസിലെ കുട്ടികൾ മുദാക്കൽ പോസ്റ്റോഫീസ് സന്ദർശിച്ചു. പോസ്റ്റുമാസ്റ്ററോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും തപാൽ സംവിധാനങ്ങൾ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് പ്രഥമാധ്യാപിക ഗീതാകുമാരിക്ക് കുട്ടികൾ കത്തുകൾ തയ്യാറാക്കി എഴുത്തുപെട്ടിയിലിട്ടു.
പോസ്റ്റൽ സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കിയ കുട്ടികൾ പോസ്റ്റ് ഓഫീസിലെ ദൈനംദിന കാര്യങ്ങളെക്കുറിച്ചുള്ള ധാരണ നേടി.

Comment here