latest

സ്ളാബ് തകർന്ന് അപകടാവസ്ഥയിൽ


ആറ്റിങ്ങൽ: അഞ്ചുതെങ്ങ് ജംഗ്ഷന് സമീപമാണ് സ്ളാബ് തകർന്ന് കാൽനട യാത്രയ്ക്കും ഗതാഗത്തിനും അപകടാവസ്ഥയുണ്ടാക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പ്രധാന വാൽവ് സ്ഥിതിചെയ്യുന്ന മാൻഹോളിന്റെ സ്ലാബാണ് തകർന്നത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ബുദ്ധിമുട്ടിലാണ്. കൂടാതെ കണ്ണൊന്നുതെറ്റിയാൽ അപകടം സംഭവിക്കുകയും ചെയ്യും. രാത്രികാലങ്ങളിലെ വാഹനയാത്രക്കാരാണ് ഇതുമൂലം അപകടത്തിൽപ്പെടുക. കാൽനട യാത്രക്കാരുടേയും സ്ഥിതി മറിച്ചല്ല. എത്രയും വേഗം അധികൃതർ ഇതിനൊരു പരിഹാരം കാണണമെന്നാണ് സമീപത്തുള്ള കച്ചവടക്കരുടെയുൾപ്പെടെയുള്ള ആവശ്യം.

Comment here