latest

ഓർമ്മയിലോമനിക്കാനൊരു തപാൽകാലമൊരുക്കി മടവൂർ ഗവ. എൽ പി എസ്


ആറ്റിങ്ങൽ: കുട്ടികൾക്ക് അന്യമായ കാലത്തെ പോസ്റ്റൽ സംസ്കാരത്തെ തിരിച്ചുപിടിക്കുകയാണ് ലോകതപാൽ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം,മടവൂർ ഗവ: എൽ പി സ്കൂൾ
ഒക്ടോബർ 9 തപാൽ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കി കൊണ്ട് ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്റ്റാമ്പുകൾ തയ്യാറാക്കുന്ന വിധം, സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യം, സ്റ്റാമ്പുകളുടെ പ്രദർശനം, കത്തുകൾ അയയ്ക്കുന്ന രീതി ഇവയെക്കുറിച്ചുള്ള ക്ലാസുകളും സംഘടിപ്പിച്ചു. തപാൽ സംവിധാനം പുനർജ്ജീവിപ്പിക്കുക എന്ന സന്ദേശമടങ്ങിയ കാർഡുമായി പോസ്റ്റോഫീസ് സന്ദർശനം, പ്രാബല്യത്തിലുള്ള സ്റ്റാമ്പുകളുടെ വിവരശേഖരണം, എല്ലാ മാസവും സുഹൃത്തിനൊരു കത്തെഴുതൽ, അധികാരികൾക്ക് കത്ത് തയ്യാറാക്കി അയയ്ക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നുവരുന്നത്. തപാൽവാരാഘോഷത്തിന്റെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ബാലചന്ദ്രൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ ലീന, ഹെഡ്മാസ്റ്റർ ഇക്ബാൽ, പി ടി എ പ്രസിഡണ്ട് ബിനുകുമാർ, സജിത്ത് അധ്യാപകർ പി ടി എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Comment here