latest

ജയദേവൻ മാസ്റ്ററുടെ ഓർമ്മ പുതുക്കി

കിളിമാനൂർ: സി പി ഐ എം ജില്ലാ കമ്മറ്റി അംഗം, ദീർഘകാലം കിളിമാനൂർ ഏരിയാ സെക്രട്ടറി, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ അരനൂറ്റാണ്ടിലധികം കിളിമാനൂരിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്ന കെ എം ജയദേവൻ മാസ്റ്ററുടെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക അനുസ്മരണം സമുചിതമായി ആചരിച്ചു. കിളിമാനൂർ ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി പി ഐ എം ജില്ലാ കമ്മറ്റിക്കായി സെക്രട്ടറി ആനാവൂർ നാഗപ്പനും, ഏരിയാ കമ്മറ്റിക്കായി സെക്രട്ടറി അഡ്വ എസ് ജയചന്ദ്രനും പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യ പ്രഭാഷകനായി. ജില്ലാ കമ്മറ്റിയംഗം അഡ്വ മടവൂർ അനിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി സംസാരിച്ചു. ഏരിയാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. സി പി ഐ എം ഏരിയാ കമ്മറ്റി അംഗങ്ങൾ, വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.


Comment here