latest

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കായിക പ്രതിഭ ജി വി പിള്ളയെ ആദരിച്ചു

ആറ്റിങ്ങൽ: “വിദ്യാലയം പ്രതിഭകൾക്കൊപ്പം” എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ കായിക രംഗത്തെ അതുല്യപ്രതിഭ ജി.വി.പിള്ളയെ അവനവഞ്ചേരി ഗവ: ഹൈസ്കൂൾ വീട്ടിലെത്തി ആദരിച്ചു. മുൻ മധ്യദൂര ഓട്ടക്കാരനും, ദേശീയ ഖോ-ഖോ താരവും, കേരളാ സ്‌പോർട്‌സ് കൗൺസിലിന്റെ പ്രഥമ കബഡി ,ഖോ-ഖോ പരിശീലകനും കേരളാ ഖോ-ഖോ യുടെ അമരക്കാരനും, ദേശീയ ഖോ-ഖോ ഫെഡറേഷൻ ജോയിൻറ് സെക്രട്ടറിയുമായ ജി.വി.പിള്ളയെ അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ ദേശീയ സംസ്ഥാന ഖോ-ഖോ താരങ്ങൾ ഉൾപ്പെട്ട വിദ്യാർഥി പ്രതിനിധികൾ ചേർന്ന് ആദരിച്ചു. കായിക രംഗത്തേക്കുളള കടന്നുവരവ്, പ്രധാന നേട്ടങ്ങൾ, ഗുരുക്കന്മാർ, ഔദ്യോഗിക മികവുകൾ, അസോസിയേഷൻ പ്രവർത്തനങ്ങളും നേട്ടങ്ങളും, ദേശീയ-അന്തർദേശീയ പ്രവർത്തന മികവുകൾ, അനുഭവ പാഠങ്ങൾ, പൊതു നിർദ്ദേശങ്ങൾ, കായിക ക്ഷമതയുടെ പ്രസക്തി, വിദ്യാർഥികൾക്കുള്ള സന്ദേശം എന്നിവ കുട്ടികളോട് പങ്കുവച്ചു.ഒപ്പം സ്കൂൾ പുസ്തകാരാമത്തിലേക്ക് വിലയേറിയ രണ്ട് പുസ്തകങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് അഡ്വ: എൽ.ആർ മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ്സ് റ്റി.റ്റി. അനിലാറാണി, സീനിയർ അസിസ്റ്റൻറ് ജി.എൽ നിമി, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി, അധ്യാപകരായ എസ്.ഷാജഹാൻ, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും, രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായിരുന്നു വിദ്യാലയം പ്രതിഭകൾക്കൊപ്പം പരിപാടി.



Comment here