latest

യൂത്ത് കോണ്‍ഗ്രസ്സ് പ്രതിക്ഷേധ കൂട്ടായ്മയും പ്രകടനവും


ആറ്റിങ്ങല്‍: വാളയാറിലെ കുട്ടികള്‍കളുടെ കുടംബത്തിന് നീതിവേണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമരത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയും, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത്ഉള്‍പ്പെടെയുളള നേതാക്കന്‍മാര്‍ക്കെതിരെയും, പ്രവര്‍ത്തകര്‍ക്കെതിരെയും
പോലീസ് നരയാട്ട് നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ കൂട്ടായ്മയും,പ്രകടനവും നടത്തി. മുന്‍ വര്‍ക്കല എം.എല്‍.എ വര്‍ക്കലകഹാര്‍ പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്‍റ് കിരണ്‍ കൊല്ലമ്പുഴ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് കേണ്‍ഗ്രസ്സ് പ്രസിഡന്‍റ് അംബിരാജ, യൂത്ത്‌ കോൺഗ്രസ് ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് സെക്രട്ടറിആര്‍.എസ് പ്രശാന്ത്, കൌണ്‍സിലറുമാരായ പ്രിന്‍സ് രാജ്, അനില്‍കുമാര്‍,ബ്ലോക്ക് ഭാരവാഹികളായ ജയചന്ദ്രന്‍നായര്‍,രഘുറാം,ഇയാസ്,കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് സതീഷ്കുമാര്‍, യൂത്ത്‌ കോൺഗ്രസ് മണ്ഡലം സെക്രട്ടറി അരുണ്‍, കോൺഗ്രസ് നേതാവ് എം എച്ച് അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.


Comment here