Informations & Vaccancy

മജീഷ്യന്‍ നാഥിന് അക്ഷരവീട് സമര്‍പ്പിച്ച് ആദരിക്കുന്നു


ആറ്റിങ്ങല്‍: താര സംഘടനയായ അമ്മയും മാധ്യമം ദിനപത്രവും മജീഷ്യന്‍ നാഥിന് അക്ഷരവീട് സമര്‍പ്പിച്ച് ആദരിക്കുന്നു. യൂനിമണി, എന്‍.എം.സി. ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് അക്ഷരവീട് പദ്ധതി നടപ്പിലാക്കുന്നത്. മജീഷ്യന്‍ നാഥിനുള്ള അക്ഷരവീടിന്റെ സമര്‍പ്പണം 2ന് വൈകുന്നേരം 4ന് പാലച്ചിറ മേവ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, അഡ്വ.അടൂര്‍ പ്രകാശ് എം.പി., അഡ്വ.വി.ജോയി എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും. അക്ഷരവീട് സമര്‍പ്പണത്തോടനുബന്ധിച്ച് മാന്ത്രിക ചെപ്പും പാട്ടുല്‍സവവും കലാവിരുന്നും അരങ്ങേറും.

Comment here