Informations & Vaccancy

സൗജന്യ നിരക്കിൽ തൊഴിൽ പരിശീലനം; രജിസ്ട്രേഷൻ ആരംഭിച്ചു


ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാ മിഷൻ തുടർ വിദ്യാകേന്ദ്രം ജൻ ശിക്ഷൺ സൻസ് തൺ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ. പേപ്പർ ബാഗ്, കവർ നിർമ്മാണ സർട്ടിഫിക്കറ്റ് കോഴ്സ് പരിശീലനം സൗജന്യനിരക്കിൽ ആരംഭിക്കുന്നു.
16 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ആധാർ കാർഡ് കോപ്പി, ഫോട്ടോ, ബയോഡേറ്റ, നിശ്ചിത ഫീസ് എന്നിവ സഹിതം ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമം മുക്കിൽ സ്ഥിതിചെയ്യുന്ന സാക്ഷരത തുടർ വിദ്യാകേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. എസ് സികാർക്ക് പരിഗണന ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
9995432979, 7902835766

Comment here