latest

കിഴുവിലം ഗ്രാമപഞ്ചായത്തിലെ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം നടന്നു


ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്തിലെ 2019-20 വാർഷിക പദ്ധതികാലത്ത് ആരോഗ്യ പരിപാലനത്തിനായി വകയിരുത്തിയിരുന്ന തുകയിലെ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം കിഴുവിലം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എ അൻസാർ നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എസ് ശ്രീകണ്ഠൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്യാമളഅമ്മ,
ജനപ്രതിനിധികളായ താര തങ്കൻ, ഷാജഹാൻ, മെഡിക്കൽ ഓഫീസർ ഡോ. മിനി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് മെഡിക്കൽ ക്യാമ്പ് നടന്നു.

Comment here