latest

ഷാഹുൽ ഹമീദിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ  സുമനസ്സുകളുടെ സഹായം വേണം 


ആറ്റിങ്ങൽ: ആലംകോട് തൊട്ടിക്കല്ല് സ്വദേശി ഓട്ടോ ഡ്രൈവറായ ഷാഹുൽ ഹമീദാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസുകളുടെ സഹായം തേടുന്നത്. രണ്ട് ആഴ്ചകൾക്ക് മുൻപ് തൊട്ടിക്കല്ലിൽഷാഹുൽ ഹമീദിന്റെ ഓട്ടോ റിക്ഷ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഈയാളുടെ തലയ്ക്കുംകൈകാലുകൾക്കുംഗരുതരമായി പരിക്കേറ്റു. തിരുവനന്തപുര  മെഡിക്കൽ കോളേജിൽ മൾട്ടിസ്പെഷ്യാലിറ്റി  തീവ്രപരിചരണ വിഭാഗത്തിൽരണ്ട് നിർണ്ണായക  ഓപ്പറേഷനുൾപ്പെടെ പത്ത്‌ ദിവസക്കാലം ചികിത്സയിലായിരുന്നു. ആറ്റിങ്ങൽ എം എൽ എ അഡ്വ .ബി സത്യൻ അപകടവിവരം അറിഞ്ഞയുടൻതിരുവനന്തപുരം മെഡിക്കൽ കോളേജിൽ നേരിട്ടെത്തുകയും ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു. അപകടനില തരണം ചെയ്തതിനെത്തുടർന്ന് ഇപ്പോൾഷാഹുൽ ഹമീദിനെ മണമ്പൂർ  പി .എച്ച്.സി യിൽപാലിയേറ്റിവ് വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യയും മൂന്ന്‌ മക്കളും അടങ്ങുന്ന നിർധന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു  ഷാഹുൽ.രണ്ട് ഓപ്പറേഷന് തന്നെ വലിയ ഒരു തുക ചിലവായി, തുടർന്നുള്ള ചികിത്സക്കും വീട്ടുചിലവിനും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണീക്കുടുംബം.
ഷാഹുൽ ഹമീദിനെ സഹായിക്കാൻ ബന്ധപ്പെടേണ്ട നമ്പർ : 8078227143
ബാങ്ക് വിവരം : ഫെഡറൽ ബാങ്ക് ആലംകോട് 
പേര് : റജീന 
അക്കൗണ്ട് നമ്പർ: 20380100026923
IFSC: FDRL0002038

Comment here