latestLocal

മണനാക്കിൽ വീടിന് തീപിടിച്ചു

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പെരുംകുളം, ഷാഹി മൻസിലിൽ സുബൈദാ ബീവിയുടെ ഉടമസ്ഥതയിലുള്ള വീട് കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ 8.30-തോെടയാണ് തീപ്പിടിത്തമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് വീട്ടുകാർ പുറത്തേയ്‌ക്കോടിയതിനാൽ അപായമൊന്നും സംഭവിച്ചില്ല. ഭാഗീകമായി ഓടിട്ടതും ടെറസ്സുമായി നിർമ്മിച്ചതാണ് വീട്. മൂന്ന് മുറികൾ പൂർണമായും കത്തി നശിച്ചു. മുറികളുടെ വാതിലുകളും ജനാലകളും ഫർണീച്ചറുകളും അലമാരയും പുർണമായും കത്തിച്ചാമ്പലായി. ഓടിട്ട മുറികളുടെ മേൽക്കൂരയും കത്തിനശിച്ചു. മുറിയിൽ സൂക്ഷിച്ചിരുന്ന ആധാർ രേഖകളും റേഷൻ കാർഡും ബാങ്ക് പാസ് ബുക്കുകളും നഷ്ടപ്പെട്ടു. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആറ്റിങ്ങലിൽ നിന്നും രണ്ട് യൂണിറ്റും വർക്കല നിന്നും ഒരു യൂണിറ്റും എത്തി ഒരുമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Comment here