Accidents

പൂവൻപാറയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചു 


ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്നവർക്കാനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോയ ബസ്സും എതിർദിശയിൽനിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഏറെനേരം തടസപ്പെട്ടു. 
    

Comment here