വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം ; അധ്യാപകന് സസ്പെൻഷൻ

Jun 14, 2022

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച അധ്യാപകന് സസ്പെൻഷൻ. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യുപിഎസിയിലെ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സസ്പെൻഡു ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ 15 ദിവസത്തേക്ക് അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഷന്‍.

സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിനു കൈമാറി. മർദനത്തിൽ പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗൺമാനും നൽകിയ പരാതിയിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

LATEST NEWS