എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 10ന്; ഹയർസെക്കന്‍ററി ഫലം 12ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 10ന്; ഹയർസെക്കന്‍ററി ഫലം 12ന്

തിരുവനന്തപുരം: ജൂണ് 10ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 12 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിപ്പ്. സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക. മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്‌സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓണലൈൻ പഠന രീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും. വിക്ടേഴ്സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളിൽ നിയമിച്ചു. 6000 അധ്യാപകർക്ക് അഡ്വൈസ് മെമോ നൽകിയതായും മന്ത്രി പറ‌ഞ്ഞു. അന്തിമ അക്കാദമിക് മാനുവൽ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകും. ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചാല്‍ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പുൽവാമ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

പുൽവാമ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: കശ്മീരിലെ . മറ്റൊരു ഭീകരന് വേണ്ടി സൈന്യം തിരച്ചിൽ തുടരുകയാണ്.

പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഭീകരരിൽ ഒരാളെ കൊലപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.

പോലീസ് കോൺസ്റ്റബിളായിരുന്ന റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരനും ഇതിൽ ഉൾപ്പെടുന്നുവെന്ന് കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ പോലീസ് വിജയ് കുമാർ വ്യക്തമാക്കി.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ അവസരം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ അവസരം

തിരുവനന്തപുരം: 10/99 മുതൽ 01/2022 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി രജിസ്‌ട്രേഷൻ പുതുക്കി നൽകും.

ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്‌ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.

താലിബാൻ വെടിവെയ്‍പ്പിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം വട്ടവും പുലിസ്റ്റർ; പുരസ്കാരം ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങൾക്ക്

താലിബാൻ വെടിവെയ്‍പ്പിൽ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം വട്ടവും പുലിസ്റ്റർ; പുരസ്കാരം ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങൾക്ക്

ന്യൂയോർക്ക്: പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്‌സർ പുരസ്കാരം ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫർമാർക്ക്. താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കാണ് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുരസ്കാരം. രണ്ടാം തവണയാണ് സിദ്ദിഖി അർഹനാകുന്നത്.

ഇന്ത്യയിലെ കോവിഡ് ദുരിതത്തിന്റെ നേർക്കാഴ്ച പകർത്തിയ ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി. ഇതിനാണ് ഇത്തവണത്തെ പുലിസ്റ്റർ പുരസ്കാരവും. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ൽ പുലിസ്റ്റർ പുരസ്കാരത്തിന് അർഹരായിരുന്നു.

റോയിട്ടേഴ്‌സിനുവേണ്ടി കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. യുക്രൈനിൽ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും യുദ്ധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് പ്രത്യേക പരാമർശമുണ്ട്. ഡാനിഷ്‌ സിദ്ദിഖിക്കും അഡ്‌നാൻ അബിദിക്കും 2018-ലും പുരസ്കാരം ലഭിച്ചിരുന്നു.

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2022-23 അധ്യയന വർഷം ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭിക്കും. പൊതു വിഷയങ്ങൾക്കു പുറമേ ഉപകരണസംഗീതം, സംഗീതം ഇവർക്ക് അനുയോജ്യമായ ആധുനിക വിവരസാങ്കേതിക വിദ്യ, ദിനചര്യപരിശീലനം, കായികവിദ്യാഭ്യസം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് കലാ സാഹിത്യ പുസ്തകങ്ങളും, വിവിധ മതഗ്രന്ഥങ്ങൾ, പുരാണ ഇതിഹാസ ഗ്രന്ഥങ്ങൾ അടങ്ങിയ ബ്രയിൽ ശേഖരമടങ്ങിയ ബ്രയിൽ ലൈബ്രറിയും ലഭ്യമാണ്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും അവസരം നൽകും. ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം. ഫോൺ: 0471 2328184, 9809664484. വാട്ട്‌സ്ആപ്പ് നമ്പർ: 9809664484. ഇ-മെയിൽ: gbs.tvpm@gmail.com. വെബ്‌സൈറ്റ്: www.got.in.

ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-23 അധ്യയന വര്ഷത്തേയ്ക്കുള്ള 6 മുതൽ 10 വരെ ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു. (11.04.2022)
ബന്ധപ്പെടേണ്ട നമ്പർ: 9846739447