തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവെളി റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ട് പോകുകയാണ് കുട്ടിയെ എന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. അല്പസമയം മുമ്പാണ് കുട്ടിയെ
കണ്ടെത്തിയത് .

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മുട്ടത്തറ- ഈഞ്ചക്കൽ സർവീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അതേസമയം, അന്വേഷണത്തിന്റെ ഭാ​ഗമായി കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്

ഇടയ്‌ക്കോട് കുഴിവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 21 ന്

ഇടയ്‌ക്കോട് കുഴിവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 21 ന്

ആറ്റിങ്ങല്‍: ഊരുപൊയ്ക ഇടയ്‌ക്കോട് കുഴിവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 21 ന് തുടങ്ങും. രാവിലെ 7.30 ന് മൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 8.30 ന് നൃത്തനൃത്യങ്ങള്‍. 22 ന് രാവിലെ 8.30 ന് സമൂഹപൊങ്കാല, 11 ന് മണിനാഗക്കളത്തില്‍ ഊട്ട്, 12 ന് അന്നദാനം, രാത്രി 8 ന് നാഗയക്ഷിക്കളത്തില്‍ ഊട്ട്, തുടര്‍ന്ന് പൂപ്പട, 10.30 ന് ഡിജിറ്റല്‍ സ്റ്റേജ് സിനിമ: ഭൈമസേനി. 23 ന് രാവിലെ 8.30 ന് പഞ്ചഗവ്യനവകലശാഭിഷേകം, 10.30 ന് ആയില്യം ഊട്ട്, 12.30 ന് അന്നദാനം, വൈകീട്ട് 6.45 ന് താലപ്പൊലിയും വിളക്കും, രാത്രി 7 ന് വലിയപടുക്ക, 7.30 ന് ഭഗവതിസേവ, 8.30 ന് കരോക്കെഗാനമേള, 10 ന് നാടകം: മുഖാമുഖം, പുലര്‍ച്ചെ 1.30 ന് കളമെഴുത്തും പുള്ളുവര്‍പാട്ടും.

ഇടയ്‌ക്കോട് കുഴിവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 21 ന്

താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി

ആറ്റിങ്ങല്‍: പൊയ്കമുക്ക് താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് തിരുവാതിര, രാത്രി 7.30 ന് പുഷ്പാഭിഷേകം. 21 ന് രാവിലെ 9 മുതല്‍ നെല്‍പ്പറ സമര്‍പ്പണം, 11 ന് സമൂഹസദ്യ, വൈകീട്ട് 6.30 ന് താലപ്പൊലിയും വിളക്കും, രാത്രി 8.45 ന് കൊടിയിറക്ക്, 9 ന് ഗാനമേള.

ഇടയ്‌ക്കോട് കുഴിവിളാകം നാഗരുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം 21 ന്

ഭാരതീമംഗലം ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനു നാളെ തുടക്കം

ആറ്റിങ്ങല്‍: മണമ്പൂര്‍ പാര്‍ത്തുക്കോണം ഭാരതീമംഗലം ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. രാവിലെ 8.30 ന് സമൂഹപൊങ്കാല, 12 ന് അന്നദാനം, രാത്രി 7 ന് കൊടിയേറ്റ്, 7.35 ന് കാപ്പുകെട്ടി കുടിയിരുത്ത്. 21 ന് വെളുപ്പിന് 4 ന് ഉരുള്‍ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു, രാത്രി 10 ന് കഥകളി: ലവണാസുരവധം, ദക്ഷയാഗം.

22 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, രാത്രി 9.30 ന് നാടന്‍പാട്ട്: തിറമുടിയേറ്റം. 23 ന് രാവിലെ 10.30 ന് ആയില്യം ഊട്ട്, 12 ന് അന്നദാനം, രാത്രി 10 ന് നൃത്തനൃത്യങ്ങള്‍. 24 ന് വൈകീട്ട് 5.30 ന് സമൂഹനീരാഞ്ജനം, രാത്രി 9 ന് ആദരവ് ചടങ്ങ്, 10 ന് നൃത്തനൃത്യങ്ങള്‍. 25 ന് വൈകീട്ട് 5 മുതല്‍ മാലപ്പുറം പാട്ട്. 26 ന് രാവിലെ 9 ന് ഉത്സവബലി, 12.30 ന് ഉത്സവബലിദര്‍ശനം. 27 ന് രാത്രി 9.30 ന് ട്രാക്ക് ഗാനമേള. 28 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകീട്ട് 4.30 ന് കാഴ്ചശ്രീബലി, രാത്രി 7.30 ന് ഘോഷയാത്ര. 29 ന് രാവിലെ ആറാട്ട്, കൊടിയിറക്ക്, വലിയകാണിക്ക.

വക്കം മേഖലയിൽ അടൂർ പ്രകാശിന് വേണ്ടിയുള്ള ചുവരെഴുത്ത് സജീവം

വക്കം മേഖലയിൽ അടൂർ പ്രകാശിന് വേണ്ടിയുള്ള ചുവരെഴുത്ത് സജീവം

വക്കം: വക്കം മണ്ഡലത്തിൽ നിലയ്ക്കാമുക്ക്, പണയിൽ കടവ് റോഡിൽ യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ അടൂർ പ്രകാശിന് വേണ്ടി ചുവരെഴുത്ത് തുടങ്ങി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ചുവരെഴുത്ത് നടക്കുന്നത്.

പനിയെ തുടർന്ന് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

പനിയെ തുടർന്ന് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കിളിമാനൂർ: പനിയെ തുടർന്ന് വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.മടവൂർ പുലിയൂർക്കോണം അറുകാഞ്ഞിരം ദേവിക നിലയത്തിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ബി.ജെ.ബിന്ദു (45)ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. പനി ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. ഏക മകൾ ദേവിക.