കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി

കർഷക തൊഴിലാളികൾ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി

ആറ്റിങ്ങൽ: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുദാക്കൽ ഇളമ്പ വില്ലേജ് ഓഫീസിലേക്ക് കർഷകത്തൊഴിലാളി യൂണിയൻ ബി കെ എം യു മാർച്ചും ധർണ്ണയും നടത്തി. ബി കെ എം യു സംസ്ഥാന സെക്രട്ടറി മനോജ് ബി ഇടമന സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓമന ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം അസി:സെക്രട്ടറി കോരാണി വിജു, ഡി.അനിൽകുമാർ, എം അനിൽ, ശരൺ ശശാങ്കൻ, എം ഷാജി, സി എസ്‌ ബാബു, വേണു ബാബുരാജൻ എന്നിവർ സംസാരിച്ചു.

ബികെഎംയു നേതൃത്വത്തിൽ സംസ്ഥാനത്തെ ആയിരത്തിലധികം വില്ലേജ് ഓഫിസുകളിലേക്ക് നടത്തിയ പ്രാക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ഇളമ്പ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. കർഷകതൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക, ഭൂഉടമവിഹിതം കൃത്യമായി പിരിച്ചെടുക്കുക, കർഷകതൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

ഒറ്റൂർ വില്ലേജ് ഓഫീസ് മാർച്ച് സിപിഐ മണ്ഡല സെക്രട്ടറി സി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഒറ്റൂർ സുലി അധ്യക്ഷത വഹിച്ച യോഗത്തിൽ മോഹൻദാസ്, ആറ്റിങ്ങൽ ശ്യാം എന്നിവർ സംസാരിച്ചു. അഴൂർ വില്ലേജ് ഓഫീസ് മാർച്ച് വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. വിനോദ് കോട്ടപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് വിജയദാസ്, ഗംഗാ അനി എന്നിവർ സംസാരിച്ചു

പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആലംകോട് പൂവൻപാറയിൽ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ടിപ്പറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം; തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ചരിത്രം രചിക്കും:  പ്രകാശ് ജാവഡേക്കര്‍

മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം; തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ചരിത്രം രചിക്കും: പ്രകാശ് ജാവഡേക്കര്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു നിന്ന് മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. കേരളത്തില്‍ ബിജെപി ചരിത്രം രചിക്കുമെന്നും കേരള പ്രഭാരിയായ ജാവഡേക്കര്‍ കോഴിക്കോട് പറഞ്ഞു.

2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും അത്തരത്തിലൊരു ചിന്ത പോലുമില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തന്നെ വിജയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. മോദി 2024 ല്‍ ഹാട്രിക് അടിക്കും. അഴിമതി കേസുകളില്‍ സിപിഎം – ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം വെറും തമാശയാണെന്നും ജാവഡേക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രകാശ് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണത്തില്‍ കാര്യമില്ല. ആരാണ് എന്നു നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി എടുക്കുന്നതെന്നും ജാവഡേക്കര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ എന്താണ് ചെയ്തത് എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്കും അറിയാം. എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാല്‍ മനസിലാകും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തില്‍ കാര്യമില്ലെന്ന് ബോധ്യമാകുമെന്നും ജാവഡേക്കര്‍ പറഞ്ഞു.

വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എലും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജാവഡേക്കറുടെ പ്രതികരണം.

ആറ്റിങ്ങലിലെ പ്രമുഖ ബ്യൂട്ടിപാർലറിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ ബ്യൂട്ടിപാർലറിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രമുഖ ബ്യൂട്ടിപാർലറിലേയ്ക്ക് ബ്യൂട്ടീഷ്യൻ രംഗത്ത് പ്രവർത്തന പരിചയമുള്ള യുവതിയെ ആവശ്യമുണ്ട്. ആകർഷകമായ സാലറി. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9747054614

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോളജില്‍ വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. നാസറിന്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് എസ്എഫ്ഐ ആരോപിച്ചു.നാടക റിഹേഴ്സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ കോളജില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഈ സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ നടത്തി

ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ നടത്തി

ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ സ്റ്റാഫ് പ്രതിഷേധ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഐ എച്ച് ആർ ഡി ഹെഡ് ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തിയത്. ജീവനക്കാരുടെ ശമ്പളം രണ്ടു മാസമായി മുടങ്ങിയതിലും പി എഫ് തടഞ്ഞുവയ്ക്കുക, പി എഫ് വക മാറ്റി ചിലവഴിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഡോ. പി കെ ബിജു ഉദ്ഘാടനം നിർവഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ. പ്രിൻസ് പി ആർ, എൽ ബി എസ് സ്റ്റാഫ് യൂണിയൻ വർക്കിങ് പ്രസിഡന്റ് മുജീബ് റഹ്മാൻ എ വി, കേപ്പ് സ്റ്റാഫ് അസോസിയേഷൻ സ്റ്റേറ്റ് സെകട്ടറിയേറ്റ് അംഗം സനോജ്, എംപ്ലോയ്‌യീസ് യൂണിയൻ നേതാക്കളായ ബിജുമോൻ കെ, ടി ഡി കുര്യച്ചൻ, ഷാജി എൽ, പ്രിയകുമാർ, മനോജ് ജി, പ്രേം തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു